< Back
Kerala
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ മൂന്നു പേർ കസ്റ്റഡിയിൽ
Kerala

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ മൂന്നു പേർ കസ്റ്റഡിയിൽ

Web Desk
|
22 Nov 2021 11:43 AM IST

കഴിഞ്ഞയാഴ്ചയാണ് ഭാര്യയുടെ മുന്നിൽവച്ച് സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ മൂന്നു പേർ കസ്റ്റഡിയിൽ. പാലക്കാട്‌ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയുടെ മുറിയിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് വൈകീട്ടോടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.

കഴിഞ്ഞയാഴ്ചയാണ് ഭാര്യ അർഷികയുടെ മുന്നിൽവച്ച് സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഞ്ജിത്തിനെ റോഡിൽവെച്ച് വെട്ടുകയായിരുന്നു.സഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൊലപാതകം നടത്തിയത്. കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.

Three arrested in Palakkad RSS worker's murder

Similar Posts