< Back
Kerala
നിക്ഷേപകന്റെ ആത്മഹത്യ: ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
Kerala

നിക്ഷേപകന്റെ ആത്മഹത്യ: ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Web Desk
|
24 Dec 2024 3:04 PM IST

സാബുവിൻ്റെ ആത്മഹത്യാകുറിപ്പിൽ റെജി, ബിനോയി, സുജമോൾ എന്നിവരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു

ഇടുക്കി: നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. റൂറൽ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടേതാണ് നടപടി. സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കാണ് സസ്പെൻഷൻ.

സാബുവിൻ്റെ ആത്മഹത്യാകുറിപ്പിൽ റെജി, ബിനോയി, സുജമോൾ എന്നിവരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഈ മാസം 20 നാണ് കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകനായ സാബു ജീവനൊടുക്കിയത്. സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ബാങ്കിൽ നിന്ന് നൽകിയിരുന്നില്ല. പണം ചോദിച്ച് ചെന്ന സാബുവിനെ ബാങ്ക് ജീവനക്കാർ അപമാനിച്ചുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Similar Posts