< Back
Kerala
ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ പതിച്ച സംഭവം; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Kerala

ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ പതിച്ച സംഭവം; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
30 April 2025 7:25 AM IST

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മോഹനൻ, അഭിജിത്ത്, നടരാജ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തു. രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയത് വി.വി രാജേഷാണ് എന്ന പോസ്റ്ററാണ് പതിച്ചത്. ബിജെപിയിലെ വിഭാഗീയതയാണ് പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ.

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നു. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ച പാർട്ടി അന്വേഷിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും രാജേഷ് പണം പറ്റിയെന്ന് പോസ്റ്ററിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ബിജെപി പ്രതികരണ വേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വി.വി.രാജേഷിന് എതിരെ പോസ്റ്റർ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Similar Posts