< Back
Kerala

Kerala
കഞ്ഞിക്കുഴി സർക്കാർ ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
|26 Aug 2024 10:58 PM IST
പൊലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ശിശു ക്ഷേമ സമിതിയുടെ ഹോമിൽ നിന്നു മൂന്ന് കുട്ടികളെ കാണാതായി. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ 15ഉം 14ഉം വയസുള്ള മൂന്ന് ആൺ കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം മുതൽ മൂവരെയും കാണാനില്ലെന്ന് അധികൃതർ പൊലീസിൽ പരാതി നൽകി.മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.