< Back
Kerala

Kerala
കവുങ്ങ് തൈകൾ വെട്ടി നശിപ്പിച്ച സംഭവം; മൂന്ന് സി.പി.എം പ്രവർത്തകർ പിടിയിൽ
|1 Jan 2023 5:57 PM IST
വ്യക്തി വിരോധത്തിന്റെ പേരിലാണ് അതിക്രമമെന്ന് നാട്ടുകാർ പറഞ്ഞു.
മലപ്പുറം: കൃഷിയിടത്തിൽ അതിക്രമിച്ച് കയറി കവുങ്ങ് തൈകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. മലപ്പുറം വാഴക്കാട് വട്ടപ്പാറ സ്വദേശി മുഹമ്മദ് കുട്ടിയുടെ കൃഷിത്തോട്ടത്തിലാണ് അതിക്രമമുണ്ടായത്.
പ്രദേശവാസികളായ കെ.കെ ശശികുമാർ, വിനോദ്, ഹരിദാസൻ എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വിരോധത്തിന്റെ പേരിലാണ് അതിക്രമമെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയാണ് മൂന്നംഗ സംഘം കവുങ്ങ് തൈകൾ വെട്ടി നശിപ്പിച്ചത്. സംഭവത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളും ഭൂഉടമയും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. വ്യക്തി വിരോധത്തിന്റെ പേരിലാണ് അക്രമമെന്നും പ്രതികൾ സജീവ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണെന്നും നാട്ടുകാർ പറഞ്ഞു.