< Back
Kerala

Kerala
തിരുവനന്തപുരം വർക്കലയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു
|16 Sept 2024 12:47 AM IST
ഇന്ന് തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായുണ്ടായ ബൈക്കപകടങ്ങളില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്
തിരുവനന്തപുരം: വർക്കലയിൽ ബൈക്കപകടത്തിൽ മൂന്നുപേർ മരിച്ചു. കുരക്കണ്ണിയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ബൈക്കിൽ മൂന്നുപേരും മറ്റൊരു ബൈക്കിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. വർക്കല സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെന്നാണ് പൊലീസ് അറിയിച്ചത്. മൂന്നുപേരുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലാണുള്ളത്.
പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായുണ്ടായ ബൈക്കപകടങ്ങളില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്.
Summary: Three dies in bike accident in Varkala, Thiruvananthapuram