< Back
Kerala
കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
Kerala

കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Web Desk
|
2 Dec 2022 9:52 PM IST

ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ‌‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട്: നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. കൊല്ലംപാറ മഞ്ഞളംകാട് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്‌, കുമ്പളപ്പള്ളി കിഷോർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളെ ‌‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകരയിലേക്ക് ചെങ്കൽ കൊണ്ടുപോവുകയായിരുന്ന ലോറിയും യുവാക്കൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ചവരുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Similar Posts