< Back
Kerala
endosulfan victims,kasaragod, endosulfan kasaragod,breaking news malayalam,കാസര്‍കോട്,എന്‍ഡോ സള്‍ഫാന്‍,
Kerala

ചികിത്സ ലഭിച്ചില്ലെന്ന് പരാതി: കാസർകോട്ട് രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ദുരിതബാധിതർ മരിച്ചു

Web Desk
|
23 July 2024 10:00 AM IST

ഹരികൃഷ്ണൻ, പ്രാർത്ഥന,അശ്വതി എന്നിവരാണ് മരിച്ചത്

കാസർകോട്:കാസർകോട്ട് രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ദുരിതബാധിതർ മരിച്ചു. ദുരിതബാധിതരായ ഹരികൃഷ്ണൻ, പ്രാർത്ഥന,അശ്വതി എന്നിവരാണ് മരിച്ചത്.ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് മൂന്ന് ജീവനുകളും പൊലിഞ്ഞതെന്ന്എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.


Similar Posts