< Back
Kerala
air india express
Kerala

കനത്ത മഴ; കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Web Desk
|
23 May 2024 12:26 PM IST

ഇന്നലത്തെ മസ്കറ്റ് വിമാനം ഉടൻ യാത്ര തിരിക്കും

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. റിയാദ്, അബൂദബി, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി സർവീസ് നടത്തേണ്ടിയിരുന്ന അബൂദബി വിമാനം അൽപസമയം മുന്‍പാണ് പുറപ്പെട്ടത്. ഇന്നലത്തെ മസ്കറ്റ് വിമാനം ഉടൻ യാത്ര തിരിക്കും. കരിപ്പൂരിലേക്കുള്ള ചില വിമാനങ്ങൾ മംഗലാപുരത്തേക്ക് വഴിതിരിച്ചു വിട്ടിരുന്നു.

Watch Video Report

Similar Posts