< Back
Kerala

Kerala
പത്തനംതിട്ടയിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി
|19 Dec 2023 3:54 PM IST
തിങ്കളാഴ്ച രാവിലെയാണ് സ്കൂളിൽ പോകുന്നെന്ന് പറഞ്ഞ് കുട്ടികൾ ബാലാശ്രമത്തിൽ നിന്ന് ഇറങ്ങിയത്
തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കണ്ടെത്തി പന്തളം പൊലീസിന് കൈമാറി. മൂന്ന് കുട്ടികളെയും പന്തളത്തെ ബാലാശ്രമത്തിൽ എത്തിച്ചു. പിന്നീട് വിശദമായ മൊഴിയെടുക്കും.
ഇന്നലെ രാവിലെയാണ് സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞ് കുട്ടികൾ സ്ഥാപനത്തിൽ നിന്ന് ഇറങ്ങിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് മൂന്നുപേരും. പന്തളത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്ത് എത്തി എന്നാണ് പൊലീസ് വിശദീകരണം. രാത്രി 12:30 യോടു കൂടിയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്രോളിങ്ങിനിടെ ഇവരെ കണ്ടെത്തിയത്.