< Back
Kerala
പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയിൽ
Kerala

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയിൽ

Web Desk
|
9 Jan 2022 10:59 AM IST

സോണിക്ക് കടബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

പത്തനംതിട്ട കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പയ്യാനമൺ തെക്കിനേത്ത് വീട്ടിൽ സോണി (45), ഭാര്യ റീന (44), മകൻ റിയാൻ (8) എന്നിവരാണ് മരിച്ചത്. സോണിക്ക് കടബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

സോണി വിദേശത്തായിരുന്നു. അടുത്ത കാലത്താണ് തിരിച്ചെത്തിയത്. ഒരു അപകടം സംഭവിച്ചാണ് നാട്ടിലെത്തിയത്. അതിനിടെ സോണിയുടെ പിതാവ് കോവിഡ് ബാധിച്ചുമരിച്ചു. പിന്നാലെ സോണിയും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷാദ രോഗം ബാധിച്ച സോണി ചികിത്സ തേടിയിരുന്നു. അതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

മൂന്ന് ദിവസമായി കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ലാതിരുന്നതോടെ ബന്ധു വീട്ടില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് മൂന്നു പേരെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. വെള്ളിയാഴ്ച ഭാര്യയെയും കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി വിഷം കഴിച്ചെന്നാണ് നിഗമനം. പൊലീസ് എത്തി പരിശോധന തുടങ്ങി.


Related Tags :
Similar Posts