< Back
Kerala
കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
Kerala

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Web Desk
|
9 Nov 2025 6:43 AM IST

ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു

പാലക്കാട്: പാലക്കാട്ട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കൾ മരിച്ചു . പാലക്കാട്‌ സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ്‌ (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഋഷി (24), ജിതിൻ (21),സഞ്ജീവന്‍ എന്നിവർക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു, ശേഷം മരത്തിലിടിച്ച് കാർ വയലിലേക്ക് മറിഞ്ഞു. കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെയാണ് കാറിന്‍റെ നിയന്ത്രണം വിട്ടത്. കാറില്‍ മുന്നിലിരുന്ന രണ്ടുപേരും പിറകിലുണ്ടായിരുന്ന ഒരാളുമാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.


Similar Posts