< Back
Kerala

Kerala
കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
|25 May 2023 7:18 PM IST
ഡ്യുക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചത്
കോട്ടയം: കുമാരനല്ലൂരിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. ഡ്യുക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വെച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. അപകട കാരണം വ്യക്തമല്ല.