< Back
Kerala
കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു
Kerala

കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

Web Desk
|
27 Dec 2022 5:48 PM IST

കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്.

കാസർകോട്: കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. കർണാടകയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

2014 ഡിസംബർ 22 ന് തിങ്കളാഴ്ച്ച രാത്രി കാസർകോട് നഗരത്തിലെ കടയിൽ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സൈനുൽ ആബിദിന്റെ പിതാവും മാതാവും സഹോദരന്റ കുട്ടിയുമാണ് മരിച്ചത്.

മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയിൽവെച്ചായിരുന്നു സെനുൽ ആബിദിനെ കൊലപ്പെടുത്തിയത്. കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ അക്രമികൾ മുഹമ്മദ് കുഞ്ഞിയുടെ മുന്നിലിട്ടാണ് സൈനുൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Similar Posts