< Back
Kerala
ഗോവയിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു
Kerala

ഗോവയിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു

Web Desk
|
31 Dec 2021 9:17 AM IST

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശികളായ നിതിൻദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

നിതിന്‍ ദാസ് ഗോവയില്‍ ജോലി ചെയ്യുന്നയാളാണ്. നിതിനൊപ്പം ഗോവയില്‍ എത്തിയതായിരുന്നു ബാക്കി നാലു പേരും. ട്രെയിനില്‍ ഗോവയില്‍ എത്തിയ ശേഷം കാര്‍ വാടകയ്ക്ക് എടുത്ത് സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. രാത്രിയാണ് സംഭവം.

Related Tags :
Similar Posts