< Back
Kerala
600 രൂപക്ക് ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍  മൂന്നംഗ സംഘം ഹോട്ടൽ അടിച്ച് തകർത്തു
Kerala

600 രൂപക്ക് ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍ മൂന്നംഗ സംഘം ഹോട്ടൽ അടിച്ച് തകർത്തു

Web Desk
|
22 Feb 2026 12:13 PM IST

കോഴിക്കോട് മാങ്കാവിലാണ് സംഭവം നടന്നത്

കോഴിക്കോട്: ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് കോഴിക്കോട് മാങ്കാവിൽ മൂന്നഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. മാങ്കാവ് അളിയൻ ഹോട്ടലാണ് അടിച്ചു തകർത്തത്. അക്രമണത്തിൽ ഹോട്ടൽ ജീവനക്കാര്‍ക്കും മർദനമേറ്റു.

600 രൂപയിലധികം രൂപയുടെ ഭക്ഷണമാണ് മൂന്ന് പേരും കഴിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ചതിന് പിന്നാലെയാണ് ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മദ്യപിച്ചാണ് അക്രമികള്‍ ഭക്ഷണം കഴിക്കാനെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.


Similar Posts