< Back
Kerala

Kerala
തൊടുപുഴയിൽ കൂട്ട ആത്മഹത്യാ ശ്രമം; ഒരാൾ മരിച്ചു
|31 Jan 2023 5:28 PM IST
ജെസിയുടെ ഭർത്താവ് ആന്റണിയും മകൾ സിൽനയും ചികിത്സയിലാണ്.
ഇടുക്കി: തൊടുപുഴ മണക്കാട് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യക്ക് ശ്രമിച്ചതിൽ ഒരാൾ മരിച്ചു. മണക്കാട് സ്വദേശി ജെസിയാണ് മരിച്ചത്.
ജെസിയുടെ ഭർത്താവ് ആന്റണിയും മകൾ സിൽനയും ചികിത്സയിലാണ്. ഇന്നലെയാണ് സംഭവം. അയൽവാസികളാണ് ഇവരെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് ജെസി മരിച്ചത്. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തിട്ടില്ല.
ഇവർ തൊടുപുഴയിൽ ബേക്കറി നടത്തിവരികയായിരുന്നു. കണ്ണൂർ സ്വദേശികളായ കുടുംബം കുറച്ചുനാളുകളായി തൊടുപുഴയിലായിരുന്നു താമസം. ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.