< Back
Kerala
maniyan deathസംഭവം നടന്ന മണിയന്റെ വീട്
Kerala

കൊച്ചി പനങ്ങാട് ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

Web Desk
|
4 April 2023 9:56 AM IST

മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം

കൊച്ചി: പനങ്ങാട് ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. പനങ്ങാട് സ്വദേശി മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയൻ ജീവനൊടുക്കിയെന്നാണ് സംശയം.

ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

മുറിയിൽ രക്തം തളംകെട്ടി നിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം. മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. രാത്രിയോടെ വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നു.

Related Tags :
Similar Posts