< Back
Kerala
Kozhikode Childrens Home, Missing, കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം, കാണാതായി
Kerala

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി

Web Desk
|
24 Jun 2023 4:01 PM IST

ഇവർക്കൊപ്പമുണ്ടായിരുന്ന യു.പി സ്വദേശിയായ കുട്ടിയെ കണ്ടെത്താനായിട്ടില്ല

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഷൊർണ്ണൂരിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന യു.പി സ്വദേശിയായ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

ഇന്ന് പുലര്‍ച്ചെയാണ് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും നാല് കുട്ടികള്‍ ചാടി പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ കൊയിലാണ്ടിയിലേക്കാണ് പോയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ഏറനാട് ട്രെയിനിലൂടെയാണ് കുട്ടികള്‍ കൊയിലാണ്ടിയിലേക്ക് തിരിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂരില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തുന്നത്. അതെ സമയം കാണാതായ യു.പി സ്വദേശിയായ കുട്ടി ഇവര്‍ക്കൊപ്പമല്ല യാത്ര ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Similar Posts