< Back
Kerala
ആറന്മുളയില്‍ വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു; നാലുപേരെ കാണാതായതായി റിപ്പോര്‍ട്ട്
Kerala

ആറന്മുളയില്‍ വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു; നാലുപേരെ കാണാതായതായി റിപ്പോര്‍ട്ട്

Web Desk
|
2 Sept 2023 6:00 PM IST

വൻമഴി പള്ളിയോടത്തിലെ തുഴച്ചിലുകാരായ അരുൺ, ആദർശ്, വൈഷണവ്, ഉല്ലാസ് എന്നിവരെയാണ് കാണാതായത്

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതിജലോത്സവത്തിൽ പള്ളിയോടങ്ങൾമറിഞ്ഞ് നാല് പേരെ കാണാതായെന്ന് സംശയം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.ഒരു മണിക്കൂർ മുമ്പാണ് സംഭവം. മുതവഴി, വൻമഴി, മാലാക്കര എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലുമാണ് പള്ളിയോടങ്ങൾ മറിഞ്ഞത്. വൻമഴി പള്ളിയോടത്തിലെ തുഴച്ചിലുകാരായ അരുൺ, ആദർശ്, വൈഷണവ്, ഉല്ലാസ് എന്നിവരെയാണ് കാണാതായത്.

പള്ളിയോടം മറിഞ്ഞതിന് പിന്നാലെ ഫയർഫോഴ്‌സ് അതിലുണ്ടായിരുന്നവരെ രക്ഷിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം തങ്ങളുടെ കൂടെയുണ്ടായിരുന്ന നാലു പേരെ കാണാനില്ലെന്ന് വൻമഴി പള്ളിയോടത്തിലുള്ളവർ പറയുകയായിരുന്നു. ഏതായാലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചാളുകളെ പൊലീസും ഫയർഫോഴ്‌സും ആശുപ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കൂട്ടത്തിൽ ഇവരുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. മറ്റ് സ്ഥലങ്ങളിലേക്ക് ഇവരെ മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പള്ളിയോടം മറിഞ്ഞിടത്തും പൊലീസും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരുമടങ്ങിയ സംഘം ഇപ്പോൾ തിരച്ചിൽ നടത്തുന്നുണ്ട്.

Similar Posts