< Back
Kerala
സിപിഎം കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ
Kerala

സിപിഎം കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ

Web Desk
|
6 April 2025 2:45 PM IST

ടി.പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ,കെ.എസ് സലീഖ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലെത്തിയത്

മധുര: സിപിഎം കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ.ടി.പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ,കെ.എസ് സലീഖ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലെത്തിയത്. പുതിയ കേന്ദ്ര കമ്മിറ്റിയിൽ 85 പേരാണുള്ളത്. ഇതില്‍ 30 പേര്‍ പുതുമുഖങ്ങളാണ്.

എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബേബിയെ എതിർത്തിരുന്ന ബംഗാൾ ഘടകവും പിന്മാറുകയായിരുന്നു.ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന മലയാളിയാണ് എം.എ ബേബി. പോളിറ്റ് ബ്യൂറോ പ്രായപരിധിയിൽ പിണറായിക്ക് മാത്രം ഇളവ് നൽകി.

അതേസമയം, സിപിഎം കേന്ദ്രകമ്മറ്റി പട്ടികയെ എതിര്‍ത്ത് യു.പി,മഹാരാഷ്ട്ര ഘടകം രംഗത്തെത്തി.ഇതോടെ കേന്ദ്രകമ്മറ്റിയിലേക്ക് മത്സരം നടത്തി.യുപി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ വോട്ടിംഗ് ആവശ്യപ്പെടുന്നത് അസാധാരണമാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോ.കാരാട് കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരിച്ചു.


Similar Posts