< Back
Kerala
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിൽകേസില്‍ അറസ്റ്റിലായവര്‍
Kerala

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിൽ

Web Desk
|
8 Sept 2025 10:53 PM IST

യുവാവുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷം അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതിമാരുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.

മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ്‌ അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ യവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

ട്രെയിൻ യാത്രക്കിടെ യുവാവുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷം അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്നായിരുന്നു ഭീഷണി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപയാണ് യുവാവിന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുത്തത്.

യുവാവിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മാനാഞ്ചിറ ഭാഗത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Watch Video Report


Similar Posts