< Back
Kerala

Kerala
വിതുരയിൽ കയത്തിൽപെട്ട് പൊലീസുകാരനടക്കം മൂന്നുപേർ മരിച്ചു
|4 Oct 2022 2:40 PM IST
അപകടമേഖലയാണെന്ന് നാട്ടുകാർ അറിയിച്ചിട്ടും അത് നിഷേധിച്ചാണ് യുവാക്കള്‍ വെള്ളത്തിലിറങ്ങിയത്
തിരുവനന്തപുരം: വിതുര കല്ലാർ വട്ടക്കയത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഭീമാപള്ളി സ്വദേശികളായ സഫ്‍വാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മരിച്ച ഫിറോസ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ്. വിനോദ സഞ്ചാരത്തിനു പോയ ഇവർ കല്ലാറിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞിട്ടും അത് നിഷേധിച്ച് ഇവർ വെള്ളത്തിലിറങ്ങുകയായിരുന്നു. അപായ ബോർഡടക്കം സ്ഥലത്ത് സ്ഥാപിച്ചിരുന്നെങ്കിലും യുവാക്കൾ അത് വകവെച്ചില്ല. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരുപെൺകുട്ടിയായിരുന്നു ആദ്യം അപകടത്തിൽ പെട്ടത്. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപടത്തിൽപെടുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ചുഴിയിൽ പെട്ട മൂന്ന് പേരെ രക്ഷിക്കാനായില്ല.
updating