< Back
Kerala

Kerala
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി
|25 Dec 2022 7:54 PM IST
ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും
തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങി മൂന്ന് പേരെ കാണാതായി. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം.
പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16) കണിയാപുരം സ്വദേശി സാജിദ് (19) സാജൻ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.