< Back
Kerala

Kerala
പത്തനംതിട്ടയിൽ മൂന്നുപേരെ ഒഴുക്കിൽപെട്ട് കാണാതായി
|18 Feb 2023 6:11 PM IST
പമ്പാനദിയിലെ ഒഴുക്കിൽപെട്ടാണ് മൂവരെയും കാണാതായത്
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. പമ്പാനദിയിലെ പരപ്പുഴ കടവിലാണ് അപകടം.ചെട്ടികുളങ്ങര സ്വദേശികളായ എബിൻ (24), മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരെയാണ് കാണാതായത്.
മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിവരികയാണ്.
updating...