< Back
Kerala

Kerala
മൊഴിമാറ്റാൻ തമിഴ്നാട് സ്വദേശിയെ ഭീഷണിപ്പെടുത്തിയതിന് മൂന്ന് പേർ അറസ്റ്റിൽ
|14 April 2023 9:34 PM IST
ഇയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാനായിരുന്നു ഭീഷണി.
കൊച്ചി: കോടതിയിൽ മൊഴിമാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയുടെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശി നിഷാബ്, തായിക്കാട്ടുകര സ്വദേശി സനീഷ് കുമാർ, ഏലൂക്കര സ്വദേശി സനോജ് എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഏലൂക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന വണത്തു രാജയുടെ പരാതിയിലാണ് കേസ്. പ്രതികളുടെ സുഹൃത്തുക്കളായ രഞ്ജിത്ത്, ഷബീർ എന്നിവർ ഇയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാനായിരുന്നു ഭീഷണി.
നിഷാബ് കവർച്ചാ കേസിലെ പ്രതിയാണ്. സനോജും സനീഷ് കുമാറും പോലീസുദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതികളുമാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.