< Back
Kerala

Kerala
വീണ്ടും ഗുണ്ടാപക; തൃശൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
|26 Oct 2021 6:29 PM IST
മലപ്പുറം വളാഞ്ചേരിയിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തൃശൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞദിവസമാണ് പറവട്ടാനിയിൽ വച്ച് ഷമീർ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിടിയിലായവർ തൃശൂർ ഒല്ലൂക്കര സ്വദേശികളാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഷമീറിന്റെ കൊലപാതകത്തിന് കാരണമായത്.
കേസിൽ മുഖ്യപ്രതിയായ സ്വാലിഹ്, ഗൂഢാലോചനയിൽ പങ്കെടുത്ത സൈനുദ്ദീൻ, നവാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വളാഞ്ചേരിയിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. സ്വാലിഹിന്റെ ഭാര്യയോട് ഷമീർ അപമര്യാദയായി പെരുമാറി എന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.