< Back
Kerala

Kerala
എറണാകുളത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
|2 May 2023 6:44 PM IST
ബസ് ജീവനക്കാരനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവനെ പ്രതികള്‍ മർദിക്കുകയായിരുന്നു
എറണാകുളം: കോതമംഗലത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തലക്കോട് സ്വദേശി ബിനു, നേര്യമംഗലം സ്വദേശി നിഖിൽ, പോത്താനിക്കാട് സ്വദേശി എൽദോസ് എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
ബസ് ജീവനക്കാരനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവനെ പ്രതികള്‍ മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ശിവൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

