< Back
Kerala
ബാലുശ്ശേരി ആൾകൂട്ട ആക്രമണക്കേസ്: മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
Kerala

ബാലുശ്ശേരി ആൾകൂട്ട ആക്രമണക്കേസ്: മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
27 Jun 2022 4:46 PM IST

ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്.

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. എഫ്.ഐ.ആറില്‍ വധശ്രമം കൂടി പൊലീസ് ഉള്‍പ്പെടുത്തി. ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിയതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റര്‍ നശിപ്പിച്ചുവെന്നാരോപിച്ചുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിലെ കൂടുതൽ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പോസ്റ്റർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. എസ്ഡിപിഐ-ലീഗ് പ്രവർത്തകരാണ് മർദിച്ചതെന്നാണ് ജിഷ്ണു പറയുന്നത്. രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്.

Related Tags :
Similar Posts