< Back
Kerala

Kerala
മലക്കപ്പാറയിൽ പുലിയിറങ്ങി; സി.സി.ടി.വിയിൽ പതിഞ്ഞത് മൂന്ന് പുലികൾ
|11 May 2023 10:20 AM IST
തോട്ടം മേഖലയിലാണ് പുലിയിറങ്ങിയത്
തൃശൂർ: മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പരിസരത്ത് പുലികളിറങ്ങി. സിസിടിവിയിൽ പതിഞ്ഞത് മൂന്ന് പുലികൾ.തോട്ടം മേഖലയിലാണ് പുലിയിറങ്ങിയത്.
ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വിയിലും റോഡരികിലെ സി.സി.ടി.വിയിലുമാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലികൾ ഇറങ്ങാറുണ്ടെങ്കിലും മൂന്ന് പുലികൾ ആദ്യമായാണ് ഇവിടെ ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.