< Back
Kerala
ഇടുക്കിയില്‍ വീടിനു മുകളിലേക്ക്  കവുങ്ങ് വീണ് മൂന്നു വയസുകാരന് ഗുരുതര പരിക്ക്
Kerala

ഇടുക്കിയില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് ഗുരുതര പരിക്ക്

Web Desk
|
16 Jun 2025 8:36 AM IST

ചെമ്മണ്ണാർ സ്വദേശി സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് പരിക്കേറ്റത്

ഇടുക്കി: ചെമ്മണ്ണാറിൽ ശക്തമായ മഴയിൽ കവുങ്ങ് വീടിനു മുകളിലേക്ക് വീണ് മൂന്നു വയസുകാരന് ഗുരുതരമായി പരിക്കേറ്റു.ചെമ്മണ്ണാർ സ്വദേശി സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടിയാണ് അപകടം.കിടപ്പുമുറിക്ക് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരിക്കേറ്റത്.ഈ സമയം സനീഷും ഭാര്യയും മകനുമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. ചിന്നക്കനാൽ ബിയൽറാമിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്.11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

കാസർകോട് ജില്ലയിൽ വ്യാപക മഴയില്‍ കാര്യങ്കോട്, നീലേശ്വരം, മൊഗ്രാൽ പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജിൽ ക്യാമ്പ് ആരംഭിച്ചു.10 കുടുംബങ്ങളിൽ നിന്നും നിന്നും 37 പേരെ ക്യാമ്പിലേക്ക് മാറ്റി.

കണ്ണൂരിൽ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെ കാണാതായെന്നാണ് സുഹൃത്തുക്കളുടെ പരാതി.


Similar Posts