< Back
Kerala
3 year old
Kerala

മൂന്നുവയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി

Web Desk
|
28 Jun 2024 8:59 AM IST

അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയെ പൊള്ളലേൽപ്പിച്ചെന്നാണ് പരാതി

തിരുവനന്തപുരം: മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്ന് പരാതി. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയെ പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. കുട്ടി ഗുരുതര പരിക്കുകളോടെ എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. സംഭവത്തിൽ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar Posts