< Back
Kerala

Photo| MediaOne
Kerala
വാഹനാപകടം; മലപ്പുറത്ത് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
|8 Oct 2025 8:25 PM IST
അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു
കോഴിക്കോട്: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവിൽ വെച്ച് ഓവർടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടർന്ന് നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു.