< Back
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Web Desk
|
7 Feb 2025 2:43 PM IST

രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ റജ്ജുവാണ് മരിച്ചത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യ കുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ റജ്ജുവാണ് മരിച്ചത്.

വിനോദയാത്രയ്ക്കായി നാട്ടിലെത്തിയതായിരുന്നു രാജസ്ഥാൻ കുടുംബം. വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ രക്ഷിതാക്കളുടെ കണ്ണ് തെറ്റിയതും, കുട്ടി ഹോട്ടലിന് പുറത്തേക്ക് പോകുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ ദമ്പതികൾ ഉടൻ തന്നെ പൊലീസിന് വിവരമറിയിച്ചു. പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഹോട്ടലിനോട് ചേർന്നുള്ള മൂടാതെ കിടന്ന മാലിന്യ കുഴയിൽ കുട്ടിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Similar Posts