< Back
Kerala

Kerala
താലൂക്ക് ആശുപത്രിയിൽ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരിക്ക്
|31 Jan 2023 9:54 PM IST
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ആക്രമണമുണ്ടായത്.
തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നു വയസുകാരിക്ക് പരിക്ക്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ആക്രമണമുണ്ടായത്.
അഞ്ചുതെങ്ങ് സ്വദേശി അഖിലയുടെ മകൾ അവന്തികയ്ക്കാണ് പരിക്കേറ്റത്. നേരത്തെ ആലപ്പുഴയിലും ആശുപത്രിയിൽ വച്ച് മറ്റൊരു പെൺകുഞ്ഞിനെ തെരുവുനായ ആക്രമിച്ചിരുന്നു.
ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കഴിഞ്ഞ ജൂലൈ 22നായിരുന്നു സംഭവം. പനിബാധിതയായി പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനെ തെരുവനായ ആക്രമിക്കുകയായിരുന്നു. അന്ന് രണ്ടേമുക്കാൽ വയസുകാരി ആലപ്പുഴ സ്വദേശിനി ഐസ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.