< Back
Kerala
കാസർകോട് ലോഡ്ജിൽ നിന്ന് എംഡിഎംഎ‌യുമായി മൂന്നു പേർ പിടിയിൽ
Kerala

കാസർകോട് ലോഡ്ജിൽ നിന്ന് എംഡിഎംഎ‌യുമായി മൂന്നു പേർ പിടിയിൽ

Web Desk
|
5 Oct 2022 4:19 PM IST

കുന്നുമ്മലിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

കാസർകോട്: ഹോസ്ദുർഗിൽ ലോഡ്ജുകൾ കേന്ദ്രികരിച്ചു നടത്തിയ പരിശോധനയിൽ എംഡിഎംഎ‌യുമായി മൂന്നു പേർ പിടിയിലായി. കരിവെള്ളൂർ സ്വദേശി മുഹമ്മദ്‌ സഫ്‌വാൻ, പയ്യങ്കി സ്വദേശി അബ്ദുൽ ഖാദർ, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ്‌ അഫ്സൽ എന്നിവരാണ് പിടിയിലായത്.

കുന്നുമ്മലിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 3.900 ഗ്രാം എംഡിഎംഎ‌യാണ് കണ്ടെത്തിയത്. ഇതുകൂടാതെ മയക്കുമരുന്ന് വില്‍പന നടത്താന്‍ ഉപയോഗിച്ചിരുന്ന കെ.എല്‍. 60 എം 139 നമ്പര്‍ ബുള്ളറ്റ് ബൈക്കും കണ്ടെത്തി.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോഡിന്റെ ഭാഗമായായിരുന്നു റെയ്ഡ്. എ.എസ്.ഐ അബൂബക്കര്‍ കല്ലായി, നികേഷ്, അജയന്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Similar Posts