< Back
Kerala

Kerala
തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി
|3 Dec 2024 6:08 PM IST
തുടർച്ചയായി സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി.
കൊച്ചി: തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി. നഗരസഭാ സെക്രട്ടറി കൗൺസിലറുടെ വീട്ടിലെത്തി ഉത്തരവ് കൈമാറി.
കേരള മുനിസിപ്പൽ ആക്ട് പ്രകാരം ഒരു കൗൺസിലർ മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യയാക്കപ്പെടും. അജിത തങ്കപ്പൻ കഴിഞ്ഞ ഒമ്പത് മാസമായി യോഗത്തിൽ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ വർഷം തുടക്കത്തിലാണ് അജിത തങ്കപ്പൻ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് രാജിവെച്ചത്.