< Back
Kerala
തൃക്കാക്കര വിധിയെഴുതി, പോളിങ് 68.75%; വോട്ടെണ്ണൽ വെള്ളിയാഴ്ച
Kerala

തൃക്കാക്കര വിധിയെഴുതി, പോളിങ് 68.75%; വോട്ടെണ്ണൽ വെള്ളിയാഴ്ച

Web Desk
|
31 May 2022 8:30 PM IST

ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി.

കൊച്ചി: ദിവസങ്ങൾ നീണ്ട പ്രചരണങ്ങൾക്ക് അന്ത്യം കുറിച്ച് തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലെത്തി. രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ 68.75% ആകെ പോളിങ്. 2021നെക്കാള്‍ 1.64 % കുറവാണിത്. 2021ല്‍ 70.39 ശതമാനമായിരുന്നു. 1,96,805 വോട്ടർമാരിൽ 1,35,320 പേരാണ് വോട്ടു ചെയ്തത്.

ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളില്‍ 39.31% പോളിങ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിങ് 45% പിന്നിട്ടു.

കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയിൽ പൊലീസ് പിടികൂടിയതൊഴിച്ചാൽ മറ്റു അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് പൊളിങ് അവസാനിച്ചത്. മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ വെയ്ക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ചയാണ്.

Similar Posts