< Back
Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത്   ഹൈക്കമാൻഡ്; ഉമ തോമസ്
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 'മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്'; ഉമ തോമസ്

Web Desk
|
29 April 2022 12:10 PM IST

'പാര്‍ട്ടിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്'

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ്. മത്സരിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്നും അവർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ഇരക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ ഉമ തോമസ് പങ്കെടുത്തു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്തുന്ന പ്രതിഷേധ പരിപാടിയായത് കൊണ്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ഉമ തോമസ് പറഞ്ഞു.

Similar Posts