< Back
Kerala

Kerala
തൃക്കാക്കരയിൽ മത്സരചിത്രമായി; എട്ടുപേർ മത്സരരംഗത്ത്
|16 May 2022 5:43 PM IST
സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ എട്ട് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ മത്സരചിത്രം വ്യക്തമായി. മൂന്ന് മുന്നണികളിലെ സ്ഥാനാർഥികൾ ഉൾപ്പടെ എട്ടുപേരാണ് മത്സരരംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു.
സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ എട്ട് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരാരും പത്രിക പിൻവലിച്ചില്ല.
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്,എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്, എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ എന്നിവരെ കൂടാതെ ജോ ജോസഫിന്റെ അപരൻ ജോമോനുമുണ്ട്. ഇതോടെ മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പടെ 5 സ്വതന്ത്രരടക്കം എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.