< Back
Kerala

Kerala
തൃക്കാക്കര നഗരസഭയില്‍ ഗിഫ്റ്റ് കൂപ്പണ്‍ വിവാദം
|5 April 2024 6:44 PM IST
എറണാകുളം: തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കില്‍ നിന്നും ഗിഫ്റ്റ് കൂപ്പണ്‍ കൈപ്പറ്റിയതായി പരാതി.നഗരസഭ വൈസ് ചെയര്‍മാന്‍ കൈപ്പറ്റിയ കൂപ്പണുകള്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. 5000 രൂപ വില വരുന്ന 50 ഗിഫ്റ്റ് വൗച്ചറുകള്‍ ആണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും കൈപ്പറ്റിയത്. കോണ്‍ഗ്രസിലെയും സ്വതന്ത്രരുമായ ചില കൗണ്‍സിലര്‍മാര്‍ക്കും വൈസ് ചെയര്‍മാന്‍ ഗിഫ്റ്റ് കൂപ്പണ്‍ നല്‍കിയെന്നും വിവരമുണ്ട്. സംഭവത്തില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം. രണ്ടര ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
നഗരസഭയില്‍ മുന്‍പ് പണക്കിഴി നല്‍കിയെന്ന വലിയ വിവാദം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഗിഫ്റ്റ് കൂപ്പണ്‍ ആരോപണം.