< Back
Kerala

Kerala
'ഭരണപക്ഷ എം.എൽ.എയെയാണ് തൃക്കാക്കരക്ക് വേണ്ടത്':ജോ ജോസഫ്
|30 May 2022 10:43 AM IST
'തൃക്കാക്കരയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു'
കൊച്ചി: തൃക്കാക്കരയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്. ഭരണപക്ഷ എം.എൽ.എയെയാണ് തൃക്കാക്കരക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും കൊട്ടിക്കലാശത്തിനായി എത്തിയ ജനങ്ങൾ അതാണ് തെളിയിക്കുന്നതെന്നും ജോ ജോസഫ് പറഞ്ഞു.
'കലാശക്കൊട്ടിന് ആദ്യമായാണ് ഇത്രയും അധികം ആളുകൾ പങ്കെടുക്കുന്നത്. എല്ലായിടത്തും വലിയ ആവേശമാണ്. തൃക്കാക്കരക്ക് വേണ്ടത് വികസനം കൊണ്ടുവരുന്നവരെയാണ്. കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുള്ളവരും തൃക്കാക്കരയിൽ താമസിക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വീണ്ടും അധികാരത്തിൽ വന്നതെന്നും അവർക്കറിയാം'. തൃക്കാക്കര ഇത്തവണ മാറി ചിന്തിക്കുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
നാളെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.