< Back
Kerala
തൃശൂർ കോർപറേഷൻ യോഗത്തിൽ ബഹളം; മാസ്റ്റർ പ്ലാനിനെ ചൊല്ലി ഭരണ പ്രതിപക്ഷ കയ്യാങ്കളി
Kerala

തൃശൂർ കോർപറേഷൻ യോഗത്തിൽ ബഹളം; മാസ്റ്റർ പ്ലാനിനെ ചൊല്ലി ഭരണ പ്രതിപക്ഷ കയ്യാങ്കളി

Web Desk
|
27 Aug 2021 12:14 PM IST

മേയർ എം കെ വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവെച്ചു.

തൃശൂർ കോര്‍പ്പറേഷൻ യോഗത്തിൽ ബഹളം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട യോഗത്തിലാണ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയാൽ തൃശ്ശൂരിന്‍റെ പൈതൃകം നഷ്ടമാകുമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.

മേയർ എം കെ വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവെച്ചു. കൗൺസില്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അഴിമതി തെളിയിച്ചാല്‍ മേയര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മേയര്‍ മീഡിയാവണിനോട് പറഞ്ഞു

കൌണ്‍സില്‍ അറിയാതെയാണ് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍‌ 2012ൽ കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരിക്കുന്ന സമയത്ത് കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ ആണിതെന്നാണ് മേയറുടെ ന്യായം. ഇതിനി മറുപടിയായി 2016ല്‍ ഇടതുപക്ഷം വന്നപ്പോള്‍ പുതിയ മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവന്നുവെന്നും അതിന്‍റെ ഭാഗമായി ഉണ്ടായ മാറ്റങ്ങളാണ് കൌണ്‍സില്‍ അറിയാതെ ഏകപക്ഷീയമായി നടത്താന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷം പറയുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ വാദം.

ഭൂമാഫിയയുമായുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും ഈ മാസ്റ്റര്‍പ്ലാന്‍ നടന്നാല്‍ 85 ശതമാനം ഭൂമിയും നികത്തേണ്ടിവരുമെന്നും തൃശൂര്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലാകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.


Similar Posts