< Back
Kerala
തൃശൂർ കുമ്പളങ്ങാട് ബിജു വധക്കേസ്: ഒൻപത് ആർഎസ്എസുകാർ കുറ്റക്കാർ
Kerala

തൃശൂർ കുമ്പളങ്ങാട് ബിജു വധക്കേസ്: ഒൻപത് ആർഎസ്എസുകാർ കുറ്റക്കാർ

Web Desk
|
29 May 2025 3:32 PM IST

പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും

തൃശൂർ: തൃശൂർ കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആർഎസ്എസുകാർ കുറ്റക്കാർ. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.

ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യൻ, നാലാം പ്രതി ജോൺസൺ, അഞ്ചാം പ്രതി കുചേലൻ ബിജു, ആറാം പ്രതി രവി, ഏഴാം പ്രതി സതീഷ് (സജീഷ്,) എട്ടാം പ്രതി സനീഷ്, ഒമ്പതാം പ്രതി സുനീഷ് എന്നിവരെയാണ് തൃശൂർ ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആറാം പ്രതി രവി നേരത്തെ മരണപ്പെട്ടിരുന്നു.

2010 മെയ് 16ന് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

വാർത്ത കാണാം:


Similar Posts