< Back
Kerala
പശ്ചിമ ബംഗാൾ സ്വദേശിയുടെ കൊലപാതകം; ഭാര്യയും സുഹൃത്തും ആസൂത്രണം ചെയ്ത കൊലയെന്ന് പൊലീസ്
Kerala

പശ്ചിമ ബംഗാൾ സ്വദേശിയുടെ കൊലപാതകം; ഭാര്യയും സുഹൃത്തും ആസൂത്രണം ചെയ്ത കൊലയെന്ന് പൊലീസ്

Web Desk
|
20 Dec 2021 12:47 PM IST

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

തൃശൂർ ചേർപ്പിൽ ഭാര്യയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കുഴിച്ചുമൂടിയ പശ്ചിമബംഗാൾ സ്വദേശി മൺസൂൺ മാലിക്കിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പ്രതികളെ കൊലപാതക സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ചേർപ്പിൽ സ്വർണ്ണ പണിക്കാരനായിരുന്ന മൻസൂർ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും ജോലിയിൽ മൻസൂറിനെ സഹായിച്ചിരുന്ന ധീരുവും ചേർന്നാണ് കൊലപ്പെടുത്തിയത്. ഭർത്താവിനെ കുഴിച്ചു മൂടിയ ശേഷം കാണാനില്ലെന്ന പരാതിയുമായി രേഷ്മ ബീവി പൊലീസ് സ്റ്റേഷനിൽ പോകുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ഇവർ താമസിച്ച വീട്ടിൽ തന്നെ ഉണ്ടെന്ന് മനസിലായി. രേഷ്മയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്കുറ്റം സമ്മതിച്ചത്.

പ്രതികൾ രണ്ട് പേരും ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊലപാതക സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മോർച്ചറിയിയിലേക്ക് മാറ്റി. മൻസൂറും രേഷ്മയും രണ്ട് കുട്ടികളും കൃത്യം നടന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Similar Posts