< Back
Kerala
Thrissur,obituary ,Breaking News Malayalam, Latest News, Mediaoneonline,
Kerala

തൃശൂർ ആമ്പല്ലൂർ സ്വദേശി ഷൈജുവിന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

Web Desk
|
7 March 2023 7:50 AM IST

മൃതദേഹത്തിൽ മുറികൾ ഉണ്ടെന്നും പരാതി

തൃശൂർ: ആമ്പല്ലൂർ സ്വദേശി ഷൈജുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതമാണ് മരണ കാരണമെന്ന വിവരം ലഭിച്ചെങ്കിലും ഷൈജുവിന്റെ മൃതദേഹത്തിൽ മുറിവുകൾ ഉണ്ടെന്ന് സഹോദരൻ ബൈജു പറഞ്ഞു. ഷൈജുവിന്റെ മരണത്തിൽ മയക്കുമരുന്ന് സംഘത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് ആമ്പല്ലൂർ സ്വദേശി ഷൈജു ദോഹയിലേക്ക് പോയത്. സുഹൃത്തുക്കൾക്കൊപ്പം ശുചീകരണ തൊഴിലിന് പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഫെബ്രുവരി 28 വരെ ആളെ കുറിച്ച് വിവരമുണ്ടായിരുന്നു. മാർച്ച് മൂന്നിന് ഷൈജു മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്.

ഷൈജുവിന്റെ മരണ വിവരം ദോഹയിൽ നിന്ന് കേരളത്തിൽ മടങ്ങി എത്തിയ ബന്ധുക്കളാണ് വീട്ടിൽ അറിയിച്ചത്. വിസിറ്റിംഗ് വിസയിൽ ജോലിക്കായി പോയ ഷൈജു മറ്റെന്തെങ്കിലും ചതിയിൽ പെട്ടോ എന്ന സംശയമാണ് വീട്ടുകാർക്ക് ഉള്ളത്. സത്യം പുറത്ത് വരാൻ പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.


Related Tags :
Similar Posts