< Back
Kerala
പീച്ചി കസ്റ്റഡി മർദനം: എസ്ഐയായിരുന്ന പി.എം രതീഷിനെ സസ്പെൻഡ് ചെയ്തേക്കും
Kerala

പീച്ചി കസ്റ്റഡി മർദനം: എസ്ഐയായിരുന്ന പി.എം രതീഷിനെ സസ്പെൻഡ് ചെയ്തേക്കും

Web Desk
|
8 Sept 2025 11:30 AM IST

പ്രാഥമികമായി സസ്പെൻഡ് ചെയ്തു മാറ്റി നിർത്താനാണ് നിർദേശം

തൃശൂർ: പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്.ഐ ആയിരുന്ന പി.എം രതീഷിനെ സസ്പെൻഡ് ചെയ്തേക്കും.പ്രാഥമികമായി സസ്പെൻഡ് ചെയ്തു മാറ്റി നിർത്താനാണ് നിർദേശം. ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോർട്ടിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി.

2023 മെയിലാണ് ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിനും മകനും മർദനമേറ്റത്. ഹോട്ടലിൽ ബിരിയാണിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഹോട്ടലുടമയും ജീവനക്കാരും പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇവിടെവെച്ച് എസ് ഐ രതീഷ് ഹോട്ടൽ ജീവനക്കാരെ മർദിച്ചു. ഇത് മുൻ വൈരാഗ്യത്തെ തുടർന്നാണ് എന്നാണ് ആരോപണം.

ഹോട്ടൽ എത്തിയ പാലക്കാട് സ്വദേശികളെ മർദിച്ച സംഭവത്തിൽ മകനെയും ജീവനക്കാരെയും കുടുക്കുമെന്ന് ഭയപ്പെടുത്തി അഞ്ച് ലക്ഷം രൂപക്ക് പരാതിക്കാരെ പൊലീസ് ഒതുക്കിത്തീര്‍പ്പാക്കിയെന്നും ഔസേപ്പ് പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചെയ്യാൻ പൊലീസ് നിർദേശിച്ച പ്രകാരം പണം കൈമാറുന്ന ദൃശ്യങ്ങളും ഹോട്ടൽ ജീവനക്കാർ പരാതിക്കാരനായ ദിനേശനെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Similar Posts