< Back
Kerala

Kerala
പൂരം നഗരിക്ക് സമീപത്തെ ബാറുകൾ അടയ്ക്കാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
|10 May 2022 7:31 PM IST
ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ ഉച്ചയ്ക്കു രണ്ടുവരെയാണ് ബാറുകൾ അടക്കാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിറക്കിയത്
കൊച്ചി: പൂരത്തിന്റെ ഭാഗമായി തൃശൂരിലെ ബാറുകളുടെ പ്രവർത്തനം വിലക്കിയ ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ ഉച്ചയ്ക്കു രണ്ടുവരെയായിരുന്നു കലക്ടറുടെ വിലക്ക്.
വിവിധ ബാറുടമകളുടെ ഹരജിയിൽ ജസ്റ്റിസ് ടി.ആർ രവിയാണ് കലക്ടറുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് നൽകിയത്. കൂർക്കഞ്ചേരിയിലെ ഹോട്ടൽ പാർക്ക് റെസിഡൻസി, എൽത്തുരുത്ത് കാഞ്ഞാണി റോഡിലെ ഹോട്ടൽ നിയ റീജൻസി തുടങ്ങി 15ലേറെ ഹോട്ടലുടമകളാണ് ഹരജി നൽകിയത്.
ബാറുകളുടെ പ്രവർത്തനത്തെത്തുടർന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ജില്ലാ കലക്ടർക്കും തൃശൂരിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്കും ജില്ലാ പൊലീസ് മേധാവിക്കും നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Summary: High Court stays Collector's order to close bars near Thrissur Pooram venue