< Back
Kerala
thrissur pooram
Kerala

തൃശൂര്‍ പൂരം കലക്കൽ; പൊലീസ് ഇതര വകുപ്പുകൾക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

Web Desk
|
8 March 2025 12:32 PM IST

പൊലീസ് ഇതര വകുപ്പുകളുടെ വീഴ്ചയാണ് മനോജ് എബ്രഹാം അന്വേഷിച്ചത്

തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായതിൽ പൊലീസ് ഇതര വകുപ്പുകൾക്ക് വീഴ്ചയില്ലെന്ന് ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യ വകുപ്പിന്‍റെ സേവനം കൂടുതല്‍ ഉറപ്പാക്കണമെന്നുൾപ്പടെ നിര്‍ദേശങ്ങളും ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് ഇതര വകുപ്പുകളുടെ വീഴ്ചയാണ് മനോജ് എബ്രഹാം അന്വേഷിച്ചത്. പൂരം നടത്തിപ്പിന്‍റെ ഏകോപനത്തില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല. നിര്‍ദേശങ്ങളും ശിപാര്‍ശകളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ വകുപ്പിന്‍റെ സേവനം കൂടുതല്‍ ഉറപ്പാക്കണം. ആംബുലന്‍സ് അടക്കം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. വരുന്ന പൂരങ്ങളില്‍ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നിര്‍ദേശം.

തൃശൂർ പൂരം നടത്തിപ്പിൽ കഴിഞ്ഞ തവണ ഉണ്ടായ വീഴ്ചകൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൂരം മുന്നൊരുക്കം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിന് ശേഷം പറഞ്ഞിരുന്നു. മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന് മുൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.


Similar Posts