< Back
Kerala
adgp ajith kumar thrissur pooram
Kerala

പൂരം കലക്കല്‍; എഡിജിപിയുടെ റിപ്പോർട്ടിൽ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും

Web Desk
|
3 Oct 2024 6:21 AM IST

ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പിആർ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി എം.ആർ അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിൽ മന്ത്രിസഭായോഗം ഇന്ന് തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. അജിത് കുമാറിനെതിരായ ആരോപണം സംസ്ഥാന പൊലീസ് മേധാവിയും,മറ്റാരോപണങ്ങൾ പ്രത്യേക സംഘവും അന്വേഷിക്കും എന്നാണ് വിവരം. ഇതു സംബന്ധിച്ച ചില ഉറപ്പുകൾ മുഖ്യമന്ത്രി സിപിഐ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.

ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പിആർ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. സംഘപരിവാർ നേതാക്കന്മാരുയി എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വി വാദത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് വന്നശേഷം നടപടി സ്വീകരിക്കുമെന്ന നിലപാട് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ ആവർത്തിച്ചേക്കും. എഡിജിപിക്കെതിരെ നടപടി വൈകരുതെന്ന് ആവശ്യം സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത.



Similar Posts